നേരത്തെ, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദു ചെയ്യുമ്പോള്‍ മാത്രമായിരുന്നു മുഴുവന്‍ തുകയും ലഭിച്ചിരിക്കുന്നത്. തീവണ്ടികള്‍ റദ്ദാക്കിയാല്‍ ഇനിമുതല്‍ ടിക്കറ്റിന്റെ തുക അക്കൌണ്ടിലേക്ക് തിരിച്ചെത്തും. ഇതിനായി, ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയോ ടി ഡി ആര്‍ ഫയല്‍ ചെയ്യുകയോ വേണ്ട.
അതേസമയം, ഉറപ്പായ ടിക്കറ്റുകള്‍ 48 മണിക്കൂര്‍ മുമ്പ് റദ്ദു ചെയ്യുകയാണെങ്കില്‍ നിശ്ചിതചാര്‍ജ് ഈടാക്കില്ല. എന്നാല്‍, ട്രെയിന്‍ പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് മുതല്‍ 48 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദു ചെയ്യുകയാണെങ്കില്‍ 25 ശതമാനം ചാര്‍ജ് ഈടാക്കും.