മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടും, പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കില്ല: രാഹുല്‍
ഞായര്‍, 12 നവംബര്‍ 2017 (16:54 IST)
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടുമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്ന യാതൊരു നീക്കവും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്നത് ബിജെപിയുടെ രീതിയാണ്. കോണ്‍ഗ്രസ് ഒരിക്കലും അതിന് മുതിരുകയില്ല. മോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന പ്രസ്‌താവനകളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അങ്ങനെയൊരു നീക്കവും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും രാഹുല്‍ പറഞ്ഞു.
ഗുജറാത്ത് വികസന മാതൃകയെ താന്‍ വിമര്‍ശിച്ചത് ശരിയാണ്. ഇക്കാര്യത്തി വസ്‌തുതകളാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും ഗുജറാത്തിൽലെ ബനാസ്കാന്ത ജില്ലയിൽ സോഷ്യൽ മീഡിയ വോളന്റിയഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുല്‍ വ്യക്തമാക്കി.