'രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചെത്തും'

ഞായര്‍, 29 മാര്‍ച്ച് 2015 (12:56 IST)
കോണ്‍ഗ്രസില്‍ നിന്ന്  നീണ്ട അവധിയെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിലെ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സോണിയ.
 
രാഹുലും പ്രിയങ്കയും താമസിയാതെ നിങ്ങള്‍ക്കിടയിലേക്ക് തിരികെയെത്തും. റായ് ബറേലിയും അമേഠിയും തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് തങ്ങളുടെ വീടാണെന്നും സോണിയ പറഞ്ഞു. എന്നാല്‍ രാഹുല്‍ ക്രിത്യമായി എവിടെയാണെന്നോ എപ്പോള്‍ മടങ്ങിയെത്തുമെന്നോ കൃത്യമായി പ്രതികരിക്കാന്‍ സോണിയ തയ്യാറായില്ല. 
 
ഒരു മാസത്തോളമായി നിന്ന്‌ അവധിയെടുത്ത്‌ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി കൃത്യമായി എവിടെയാണെന്നോ എപ്പോള്‍ മടങ്ങിയെത്തുമെന്നോ പാര്‍ട്ടി ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. അതിനിടെ രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ ഉള്‍പ്പടെ കാണാതായ എം.പിയെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക