ഒടുവില്‍ ഇന്ത്യയെ സംബന്ധിച്ച ആ നഗ്നസത്യം രാഹുല്‍ മനസിലാക്കി, എന്താണത്?

ബുധന്‍, 29 ഏപ്രില്‍ 2015 (12:05 IST)
കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നാണ് രാജ്യത്തെ നിര്‍മ്മിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബിലെ കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം ന്യൂഡല്‍ഹിക്കു മടങ്ങുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതിനു പിന്നില്‍. അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും രാഹുല്‍ പറഞ്ഞു.

ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയുടെ നട്ടെല്ല്. മേക്ക് ഇന്‍ ഇന്ത്യയുടെ തുടക്കം ഇവരില്‍ നിന്നാണ് ആകേണ്ടത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക