നവി മുംബൈയിൽ രഗുലീല മാളിന്റെ മേൽകൂര ഇടിഞ്ഞുവീണു

ചൊവ്വ, 24 ജൂലൈ 2018 (19:42 IST)
നവി മുംബൈ: നഗരത്തിലെ പ്രധാന ഷോപീങ് കേന്ദ്രമായ രഗുലീല മാളിന്റെ മേൽകൂര ഇടിഞ്ഞു വീണു. അപകടമുണ്ടാകുന്ന സമയത്ത് നിരവധി പേരാണ് മാളിനകത്ത് ഉണ്ടായിരുന്നത്. ചെവ്വാഴ്ച ഉച്ചക്ക പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. എന്നാൽ അപകടത്തിൽ ആളപായമോ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 
 
അപകടം നടക്കുന്ന സമയത്ത് മാളിൽ ആളുകൾ ഉണ്ടയിരുന്നെങ്കിലും മാളിന്റെ ലോബിയിൽ ആളുകൽ കുറവായതിനാലാണ് വലിയ അപകട, ഒഴിവായത്. ദിവസവും ആയിരങ്ങളാണ് രഗുലീല മാളിൽ ഷോപ്പിങിനും സൌഹൃദം പങ്കിടുന്നതിനുമെല്ലാം എത്താറുള്ളത്. 
 
മാളിന്റെ മേൽക്കൂര പെട്ടന്ന് ഇടിഞ്ഞു വീഴുന്നത് കണ്ട് ആളുകൽ വല്ലാതെ പാനിക്കായി. ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ മാളിലെ കടകൾക്ക് ഉള്ളിലേക്ക് സുരക്ഷിതമായി കടക്കൻ നിർദേശം നൽകുകയായിരുന്നു എന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. കെട്ടിടം ഇടിഞ്ഞു വീഴാനുള്ള കാരണം ഇതേവരെ വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍