ഉരുട്ടിക്കൊലക്കേസ് വിധി കുറ്റം ചെയ്യുന്നവർക്ക് പാഠം: വി എസ്

ചൊവ്വ, 24 ജൂലൈ 2018 (17:00 IST)
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസ് വിധി പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കുന്നവര്‍ക്ക് ഒരു പാഠമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ എത്രയും വേഗം സേനയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് കേസിൽ വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് തിഒരുവനതപുരം സി ബി ഐ കോടതി വിധിച്ചു. ഒന്നും രണ്ടും പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിയിക്കപ്പെട്ടു. മൂന്നാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു. 
 
കേസിലെ മറ്റു പ്രതികളായ അജിത് കുമാര്‍, ഇ കെ സാബു, ഹരിദാസ് എന്നിവർ വ്യാജരേഖ ചമച്ചതായും‍, ഗൂഢാലോചനയിൽ പങ്കെടുത്തതായും കോടതി കണ്ടെത്തി. 2005 സെപ്തംബര്‍ 27ന് മോഷണകുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാർ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍