ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; സിന്ധു ഇനി പഴയ സിന്ധുവല്ല
ബുധന്‍, 17 മെയ് 2017 (08:44 IST)
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. 22കാരിയായ സിന്ധുവിനെ സംസ്ഥാന കേഡറിൽ ഡെപ്യൂട്ടി കളക്ടറാക്കാൻ ആവശ്യമായ നിയമഭേദഗതികൾ ചൊവ്വാഴ്ച ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠ്യേന പാസാക്കി.
ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിന്ധുവിന് അപ്പോയിന്റ്മെന്റ് ഉത്തരവ് ലഭിക്കും. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്.