പുടിന്‍ ഇന്ന് ഇന്ത്യയില്‍

ബുധന്‍, 10 ഡിസം‌ബര്‍ 2014 (11:26 IST)
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമാണ് പുചിന്റെ സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. നേരത്തെ ബ്രിക്‌സ് ഉച്ചകോടിക്കിടെ  മോഡി പുചിനുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്ദര്‍ശത്തില്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും റഷ്യയും ബ്രഹ്മോസ് മിനി മിസൈല്‍ വികസന കരാറില്‍ ഒപ്പിടുമെന്ന് സൂചന. നാളെയാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബ്രഹ്മോസ് മിസൈലിനു പുറമേ ഇന്ത്യയുമായി ആണവ റിയാക്ടര്‍ ഉടമ്പടിയും റഷ്യ ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഒബാമ ഇന്ത്യയിലെത്തുന്നതിന് മുമ്പേയാണ് റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നുള്ളതും ശ്രദ്ധേയമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക