ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരേസമയം; പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രാഷ്‌ട്രപതിയും

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (08:41 IST)
പ്രധാനമന്ത്രിയുടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെ പിന്തുണച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും. അധ്യാപകദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്‌ട്രപതി പ്രധാനമന്ത്രിയുടെ ആശയത്തെ പിന്തുണച്ചത്. തെരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജവും ഉത്സാഹവും എങ്ങനെയായിരിക്കണം എന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ജനങ്ങളും ആലോചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
നെറ്റ്‌വര്‍ക് 18 ഗ്രൂപ്പിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇടയ്ക്കിടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക