എന്റെ ഗര്‍ഭം ഇങ്ങനെയല്ല; ജയിലില്‍ കഴിയുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായി - വെട്ടിലായ അധികൃതര്‍ പരക്കം പായുന്നു
തിങ്കള്‍, 11 ജൂലൈ 2016 (19:28 IST)
കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന യുവതി ഗർഭിണിയായതോടെ വെട്ടിലായത് അധികൃതർ. ഉത്തര്‍പ്രദേശിലെ ജോൺപോർ ജയിലിൽ കഴിയുന്ന ഇരുപത്തൊന്നുകാരിയാണ് മൂന്ന് മാസം ഗർഭിണിയാണെന്ന സോണോഗ്രഫി റിപ്പോർട്ട് പുറത്തുവന്നത്.
അവിവാഹിതയായ പെണ്‍കുട്ടിയെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിലാണിവർ ജയിലിലാകുന്നത്.
സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയെന്ന കേസാണ് പെണ്‍കുട്ടിക്കും അമ്മയ്‌ക്കും സഹോദരിക്കുമുള്ളത്. മൂവരും ജയിലില്‍ കഴിയവെ പെൺകുട്ടി ഗർഭിണിയാണെന്ന് സംശയം തോന്നിയ സീനിയർ പ്രിസൺ കണസൾട്ടന്റെ നിർദ്ദേശത്തെ തുടർന്ന് ഞായറാഴ്‌ച നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
ജയിലില്‍ പരിശോധനയ്‌ക്ക് എത്തുന്ന ഡോക്‍ടറോട് താന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നുല്ല. കേസിന്റെ വാദത്തിനായി കോടതിയിൽ സ്ഥിരമായി പോകാറുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ജയില്‍ അധികൃതര്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് യുവതി പറയുന്നത്.