ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഇന്ത്യയില്‍ സ്വയംഭോഗം നിരോധിച്ചുവെന്നും ഇനി വന്ധ്യംകരണമാണ് നടക്കാന്‍ പോകുന്നതെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. 857 പോണ്‍ സൈറ്റുകള്‍ നിരോധിക്കാനാണ് കേന്ദ്രം ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും നിര്‍ദേശിച്ചിരിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഉള്ള അശ്ലീല സൈറ്റുകള്‍ തടയാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍ കോടതിയുടെ വിമര്‍ശനത്തിന്റെ മറവില്‍ അഡള്‍ട്ട് സൈറ്റുകള്‍ നിരോധിക്കാനാണ് സര്‍ക്കാന്‍ നീക്കമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആരോപണം.