ഞാൻ എല്ലാ ദിവസവും ഗോമൂത്രം കുടിക്കും, അതുകൊണ്ട് തന്നെ കൊവിഡുമില്ല: പ്രജ്ഞാ സിങ്
തിങ്കള്‍, 17 മെയ് 2021 (17:14 IST)
കൊവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാൻ ഗോമൂത്രത്തിനെ കൊണ്ട് സാധിക്കുമെന്ന് ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ.താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും എംപി പറഞ്ഞു.
ഗോമൂത്രം ജീവൻരക്ഷാ മരുന്നാണെന്നും പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാന്‍സറിനെ സുഖപ്പെടുത്തിയതെന്നും രണ്ട് വർഷം മുൻപ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു. കൊവിഡ് രണ്ടാം വ്യാപനം രാജ്യത്ത് രൂക്ഷമായിരിക്കെയാണ് പ്രജ്ഞാ സിങിന്റെ പ്രതികരണം.