രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ: പലയിട‌ത്തും മണിക്കൂറുകളോളം പവർക‌ട്ട്, ഡൽഹി മെട്രോ മുടങ്ങിയേക്കും

വെള്ളി, 29 ഏപ്രില്‍ 2022 (13:15 IST)
കൽക്കരി ക്ഷാമം മൂലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കടുത്ത വൈദ്യുത പ്രതിസന്ധിയിൽ. കൽക്കരിയുടെ ലഭ്യതകുറവ് മൂ‌ലം താപവൈദ്യുതി നിലയങ്ങൾ പൂർണമായി പ്രവർത്തിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം. ഡൽഹിക്ക് പുറമെ പഞ്ചാബ്,യുപി, തുടങ്ങിയ സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
 
മുഴുവൻ സമയവും വൈദ്യുതി നൽകാൻ സാധിക്കാത്തതിനാൽ മെട്രോ ഉൾപ്പടെയുള്ള തന്ത്രപ്രധാനസ്ഥാപനങ്ങളുടെ പ്രവർത്തനം ബാധിക്കപ്പെട്ടേക്കാമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. പഞ്ചാബിൽ കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
 
ഉത്തർപ്രദേശിൽ ആകെ ആവശ്യമുള്ളതിന്റെ നാലിൽ ഒന്ന് സ്റ്റോക്ക് മാത്രമെ കൽക്കരി മാത്രമെ അവശേഷിക്കുന്നു‌ള്ളു. ചൂട് കാരണം വൈദ്യുതി ഉപഭോഗം വർ‌ധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാൻ,ഗുജറാത്ത്,ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ 3 മുതൽ 8 മണിക്കൂർ വരെയാണ് പവർകട്ട് ഏർപ്പെടു‌ത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍