ശുചിമുറി നിർമ്മിച്ചു നല്‍കിയില്ല: പതിനേഴുകാരി ആത്മഹത്യ ചെയ്തു
രക്ഷിതാക്കൾ വീട്ടിൽ ശുചിമുറി നിർമ്മിച്ചു നൽകാത്തതില്‍ മനംനൊന്ത് ജാർഖണ്ഡിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തു.
ജാർഖണ്ഡിലെ ധൂകയിലെ എഎന്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഖുഷ്‌ബു കുമാരിയാണ് തൂങ്ങി മരിച്ചത്. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നാലുമുറിയുള്ള വീട്ടില്‍ മൂത്രപ്പുര വേണമെന്ന് ഖുഷ്‌ബു രണ്ടുവര്‍ഷമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിനായി പണം സമ്പാദിക്കാന്‍ മാത്രം സമയം ചെലവഴിച്ച അച്ഛന്‍ ശ്രീപതി യാദവ് മകളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ സഞ്ജു ദേവി പറഞ്ഞു. ഇതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും അമ്മ സമ്മതിച്ചു.