രക്തചന്ദന മാഫിയയുമായി ഏറ്റുമുട്ടൽ; പൊലീസ് വെടിവെപ്പില്‍ 25 മരണം

ചൊവ്വ, 7 ഏപ്രില്‍ 2015 (11:16 IST)
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ രക്തചന്ദന കടത്തുകാർക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പിൽ എണ്‍പതോളം പേരുള്ള സംഘത്തിലെ 25 പേർ കൊല്ലപ്പെട്ടു. പത്തു പേർക്ക് പരുക്കേറ്റു. 15 ഓളം പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ അധികംപേരും തമിഴ്നാട്ടുകാരാണ്.

ചന്ദനമോഷണം സ്ഥിരമായ മേഖലയായ ചിറ്റൂര്‍ വനത്തില്‍ രക്തചന്ദന കടത്തുകാർ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നു രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം പൊലീസ് സംഘത്തിനു നേരെ ആക്രമണം നടക്കുകയായിരുന്നു. തുട‌ർന്ന് രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്‌തതോടെ പൊലീസുകാര്‍ വെടിവെക്കുകയായിരുന്നു.

ആന്ധ്രയിൽ കള്ളക്കടത്തുകാർക്ക് ഏറെ പ്രിയപ്പെട്ട വസ്തുവാണ് രക്തചന്ദനം. പ്രതിവർഷം നൂറു കണക്കിന് ടൺ രക്തചന്ദനമാണ് ഇത്തരത്തിൽ വനത്തിൽ നിന്ന് കള്ളക്കടത്തുകാർ കടത്തുന്നത്.  തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നാണ് രക്തചന്ദനം കടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക