രാജ്യത്തെ പൊലീസ് സംവിധാനം സ്മാര്‍ട്ടാകേണ്ടതുണ്ടെണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പോലീസുകാര്‍ കാര്‍ക്കശ്യവും സൂക്ഷ്മതയും പുലര്‍ത്തണം, സദാ ജാഗ്രതയും സുതാര്യതയും ഉള്ളവരാകണം.
ഇതോടൊപ്പം പൊലീസ് സാങ്കേതിക തികവുകൂടി കൈവരിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും മോഡി ഗുവാഹത്തിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു.
മികച്ച രഹസ്യാന്വേഷണ വിഭാഗമാണ് രാജ്യസുരക്ഷയുടെ പ്രധാന ഘടകമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 33,000 പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പറഞ്ഞു.