ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

വ്യാഴം, 26 നവം‌ബര്‍ 2020 (15:28 IST)
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വിഘാതം സൃഷ്ടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് സംവദ വിഷയമല്ല അനിവാര്യതയാണ്. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നു. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ്, മോദി പറഞ്ഞു.ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യചിലവാണെന്നും മോദി അഭിപ്രായപ്പെട്ടു.
 
ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍