നിസർഗ ചുഴലിക്കാറ്റ്: ജനങ്ങളോട് രണ്ട് ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

ബുധന്‍, 3 ജൂണ്‍ 2020 (07:11 IST)
നിസർഗ ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.നഗരത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി മുടക്കം നേരിടാന്‍ മുംബൈ നിവാസികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 
അടുത്ത 12 മണിക്കൂറിൽ കാറ്റിന്റെ വേഗത 100 കിലോമീറ്ററിലും കൂടുതലായി മാറി നിസർഗ തീവ്ര കൊടുങ്കാറ്റായി മാറാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ ബാധിതമായ സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.ചൂഴലിക്കാറ്റിനെ തുടര്‍ന്ന് കൊറോണ വൈറസ് രോഗികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.കാറ്റിനെ തുടർന്ന് ല്‍ഘര്‍, റൈഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ്,മുംബൈ, താനെ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍