ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അജ്ഞാതന്റെ നിര്‍ദേശം: പോയത് ഒന്‍പ് ലക്ഷം

ശ്രീനു എസ്

തിങ്കള്‍, 9 നവം‌ബര്‍ 2020 (18:29 IST)
അജ്ഞാതന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പോയത് ഒന്‍പ് ലക്ഷം രൂപ. നാഗ്പൂര്‍ സ്വദേശിയാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉടന്‍ പണം ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പോകുകയായിരുന്നു.
 
ബുധനാഴ്ച ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയുടെ എക്‌സിക്യുട്ടീവെന്ന വ്യജേന ഒരാള്‍ ഫോണ്‍ ചെയ്യുകയായിരുന്നു. അകൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് വര്‍ധിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍