ഇന്ധനവില കുറച്ചു: പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറഞ്ഞു
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് കേന്ദ്രം ഇന്ധന വില കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. നികുതി അടക്കം വില കുറയുന്പോൾ പെട്രോൾ വില 60 രൂപയ്ക്ക് താഴെയും ഡീസൽ വില 50 രൂപയ്ക്ക് താഴെയും എത്തും.
നേരത്തെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ ഇടിഞ്ഞപ്പോള്‍ രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിട്ടും ഇന്ധന വില കുറയ്‌ക്കാത്തതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവെയാണ് സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്.