ആളുകള്‍ നോക്കി നില്‍ക്കെ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരുക്ക്- വീഡിയോ

ചൊവ്വ, 10 മെയ് 2016 (16:49 IST)
ആളുകള്‍ നോക്കി നില്‍ക്കെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ഷിയോഹര്‍ ജില്ലിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടേയും നില ഗുരുതരമല്ലെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു വ്യക്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക