പെണ്‍വാണിഭം;സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനും കാമുകിയും അറസ്റ്റില്‍
പെണ്‍വാണിഭ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനും കാമുകിയും അറസ്‌റ്റില്‍. ഗോവയിലാണ് സംഭവം നടന്നത്. ഈ റാക്കറ്റിന്റെ പിടിയിലായിരുന്ന മൂന്ന് പെണ്‍കുട്ടികളെയും പൊലീസ് മോചിപ്പിച്ചു. മഹാരാഷ്ര്‌ട, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവരാണ് മോചിതരായ പെണ്‍കുട്ടികളെന്ന് പൊലീസ് അറിയിച്ചു
സംസ്‌ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനായ പ്രവീണ്‍ പരബ് ആണ് പൊലീസ് വലയിലായത്. ഇയാളുടെ കാമുകിയും മുംബൈ സ്വദേശിയുമായ സുജിയ ഖാനേയും അറസ്റ്റ് ചെയ്തു. നാലു വര്‍ഷമായി ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്‌സ് റാക്കറ്റ് വലയിലായത്. പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇടപാടുകാരുടെ വേഷത്തിലെത്തിയാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.