പാകിസ്ഥാന്‍ 164 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും
പാകിസ്ഥാനിൽ തടവിൽ കഴിയുന്ന 164 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ടയയ്ക്കും. ഓഗസ്റ്‍റിൽ ഇവരെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ ഹൈക്കമ്മീഷൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിലെ ഉഫയിൽ നടന്ന ചർച്ചയെ തുടർന്നാണ് നടപടി.
ഇരു രാജ്യങ്ങളും പിടിച്ചെടുത്ത ബോട്ടുകളെയും മത്സ്യത്തൊഴിലാളികളേയും പതിനഞ്ചു ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്നാണ് ചർച്ചയിൽ ധാരണയായത് . ഇതനുസരിച്ച് ഇന്ത്യയും തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയക്കും.