അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു

ഞായര്‍, 12 ഒക്‌ടോബര്‍ 2014 (12:18 IST)
രണ്ടു ദിവസത്തെ പിന്‍വലിയലിനു ശേഷം പാക്കിസ്ഥാന്‍ വീണ്ടും വെടിവയ്പ്പ് ആരംഭിച്ചു. അതിര്‍ത്തിയിലെ അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ 15 ഓളം പോസ്റ്റുകള്‍ ലക്ഷ്യം വെച്ചായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. പൂഞ്ചിലാണ് അവര്‍ ആദ്യം വെടിവയ്പ് നടത്തിയത്.

ഇന്നലെ രാത്രി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ രീതിയില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാന്‍ ഉള്‍വലിയുകയായിരുന്നു. കൃത്യമായ ലക്ഷ്യത്തോടെ ഇന്നലെ രാത്രി 8.10 ഓടെ അര്‍ണിയ സെക്ടറിലെ മൂന്നു ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ പോസ്‌റ്റുകളെ ലക്ഷ്യം വെച്ച്‌ പാകിസ്‌ഥാന്‍ മോട്ടോര്‍ ആക്രമണവും നടത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ട്‌ ബിഎസ്‌എഫ്‌ സൈനികര്‍ക്ക്‌ പരുക്കേറ്റു. രാത്രി വളരെ വൈകിയും ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെപ്പ് തുടര്‍ന്നു.

ദിവസങ്ങളായി പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ പിന്‍ വലിഞ്ഞ് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി പാക്കിസ്ഥാന്‍ വീണ്ടും വെടിവെപ്പ് നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക