കശ്‌മീര്‍ വിഷയത്തില്‍ സംസാരിക്കാന്‍ പ്രമുഖ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്ക് അരുന്ധതിയെ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കശ്‌മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി പഞ്ചാബ് പ്രത്യേക അസംബ്ലി വിളിച്ചിരുന്നു. ഷെയ്ഖ് അലാവുദ്ദീന്‍ എന്ന നിയമസഭാംഗമാണ് അരുന്ധതിയെ ക്ഷണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.