അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; രണ്ട് പേര്‍ക്ക് പരുക്ക്

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (10:09 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യത്തിന്റെ വെടിയേറ്റ് അഞ്ച് ഗ്രാമീണര്‍ മരിച്ചതിന് പിന്നാലെ ഇന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. 
 
കനാചക്, പര്‍ഗ്‌വല്‍ സെക്ടറുകളിലെ നാല്‍പതോളം ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഈ മാസം പന്ത്രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാകിസ്ഥാന്‍ ആക്രമണം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക