ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് നടന്‍ കമല്‍ഹാസന്‍. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ്തന്നെ അത് നിരോധിക്കണമെന്ന അഭിപ്രായമുന്നയിക്കുന്നത് തെറ്റാണ്. തന്റെ ‘വിശ്വരൂപം’ എന്ന സിനിമയ്ക്കും സമാനമായ ഗതി വന്നിരുന്നുവെന്നും ഡല്‍ഹിയില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
പദ്മാവതി എന്ന സിനിമ താന്‍ ഇതുവരെ കണ്ടിട്ടില്ല. ആ സിനിമ പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും ഉള്ളതെങ്കില്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാമായിരുന്നു. പലതിനോടുമുള്‍ല അതിവൈകാരികമായ നമ്മുടെ പെരുമാറ്റമാണ് ഇതെന്നാണ് തനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനായായല്ല, പകരം ഒരു ഇന്ത്യാക്കാരനായാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.