എം.ജി.ആറുമായും അമ്മയുമായും ആരെ വേണമെങ്കിലും താരതമ്യം ചെയ്യാം. എന്നാൽ, തമിഴ്നാട്ടിൽ ഒരു എംജിആറും ഒരു അമ്മയും മാത്രമേയുള്ളു. അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാനും സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ദിനകരൻ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തനിക്ക് അധികാരക്കൊതിയില്ലെന്നും രജനീകാന്ത് ആരാധകരോടു പറഞ്ഞു. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് രജനി വ്യക്തമാക്കി. നാണം കെട്ട സംഭവങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സ്റ്റൈല്‍ മന്നന് രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.
1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.