ഓണ്‍ലൈനില്‍ വരുത്തിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് യുവാവിന്റെ കരള്‍ പോയി. നോയിഡ് നിവാസിയായ ആതിം സിംഗിനാണ് വ്യാജ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് ആരോഗ്യം നഷ്ടപ്പെട്ടത്. ജനപ്രിയ ബ്രാന്‍ഡിന്റെ പ്രോട്ടീന്‍ സപ്ലിമെന്റ് ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. പ്രോട്ടീന്‍ കഴിച്ചതിന് പിന്നാലെ കരളിനും വയറിനും ഗുരുതരമായ പ്രശ്‌നം ഉണ്ടാവുകയായിരുന്നു. മുഖത്ത് കുരുക്കള്‍ ഉണ്ടാവുകയും തൊലി പൊട്ടാനും തുടങ്ങി.
പിന്നാലെ സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷിച്ചപ്പോള്‍ പ്രോട്ടീന്‍ പൗഡര്‍ ഒരു ഫാക്ടറിയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നും കണ്ടെത്തി. ഫാക്ടറിയിലെ റെയ്ഡ് നടത്തുകയും ധാരാളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 50ലക്ഷത്തോളം വില വരുന്ന പ്രോട്ടീന്‍ പൗഡറുകളും സപ്ലിമെന്റുകളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.