ഒരു കിലോ ഉള്ളിക്ക് അഞ്ചു പൈസ; കണ്ണീരോടെ കര്‍ഷകര്‍

വെള്ളി, 26 ഓഗസ്റ്റ് 2016 (07:56 IST)
ഉള്ളിക്ക് വിപണിയില്‍ ന്യായവില ലഭിക്കുന്നില്ലെന്ന ആരോപണവുമായി കര്‍ഷകര്‍. ഒരുകിലോ ഉള്ളിക്ക് അഞ്ചു പൈസ മാത്രമാണ് വില ലഭിക്കുന്നതെന്ന് ആരോപിച്ച് നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെ എന്ന കര്‍ഷകന്‍ രംഗത്ത്. കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എപിഎംസി) ഒരു ക്വിന്റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. 
 
നിലവില്‍ ക്വിന്റലിന് 600-700 രൂപ നിരക്കിലാണ് ഉള്ളി സംഭരിക്കുന്നതെന്നും  എന്നാല്‍, കര്‍ഷകര്‍ അഴുകിയ ഉള്ളി വിപണിയിലത്തെിക്കുന്നതിനാലാണ് വിലയിലും ഇടിവുണ്ടാകുന്നതെന്ന് എപിഎംസി അധികൃതര്‍ പറഞ്ഞു. ഉല്‍പാദന ചെലവിനെക്കാള്‍ കുറഞ്ഞ വിലയാണ് വിപണിയില്‍ ലഭിക്കുന്നതെന്നും കര്‍ഷകര്‍ക്ക് സഹായകമായരീതിയില്‍ ഉള്ളിവില ക്വിന്റലിന് 2000 രൂപയായി ഉയര്‍ത്തണമെന്നും എന്‍സിപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി വിപണി  നാസികിലാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക