ഒരു റാങ്ക് ഒരു പെന്‍ഷന്‍: ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പരീക്കര്‍

വെള്ളി, 28 ഓഗസ്റ്റ് 2015 (17:16 IST)
സൈനികരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പായി ചില നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രധാനമന്ത്രിയുടെ കാര്യാലയം ഇക്കാര്യം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും വിമുക്ത ഭടന്‍മാര്‍ സര്‍ക്കാറിന് കുറച്ചുകൂടി സമയം തരണമെന്നും പരീക്കര്‍ പറഞ്ഞു.
 
അതേസമയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പെട്ടെന്നു തന്നെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നും പരീക്കര്‍ പറഞ്ഞു. എന്നാല്‍, 1965ലെ പാകിസ്ഥാനെതിരെയുള്ള യുദ്ധത്തിന്റെ 50ആം വാര്‍ഷിക ചടങ്ങുകളില്‍ നിന്ന് വിമുക്ത ഭടന്മാര്‍ വിട്ടു നില്‍ക്കുകയാണ്.
 
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു സമരക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നും പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിലാണ് വിമുക്തഭടന്മാര്‍ ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നത്.

വെബ്ദുനിയ വായിക്കുക