മെയ്ഡ് ഇന്‍ ഇന്ത്യ ഒലീവ് ഓയില്‍ രാജസ്ഥാനില്‍ നിന്ന്
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (18:59 IST)
ഇന്ത്യയില്‍ നിര്‍മ്മിക്കാം കാമ്പയിന്‍ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ രാജ്യത്ത് ഇതാ ശുഭോദര്‍ക്കമായ വാര്‍ത്ത ഉണ്ടായിരിക്കുന്നു. ഇന്ത്യയി തന്നെ ഉത്പാദിപ്പിച്ച് സംസ്കരിച്ച ആദ്യത്തെ ഒലീവ് ഓയില്‍ വിപണിയിലിറങ്ങാന്‍ പോകുന്നു. രാജസ്ഥാനിലാണ് ഒലീവ് ഓയില്‍ ഉത്പാദിപ്പിച്ചതും സംസ്കരിക്കുന്നതുമെല്ലാം.
ഇതിനായി ഇന്ത്യയില്‍ ആദ്യമായി ഒലിവ് എണ്ണശുദ്ധീകരണശാല രാജസ്ഥാനില്‍ ആരംഭിക്കും. ജില്ലയിലെ ലുന്‍കരന്‍സറിലാണ് ഇത് ആരംഭിക്കുന്നത്. നാല് കോടി രൂപ ചെലവാക്കിയാകും പദ്ധതി നടപ്പിലാക്കുക. അടുത്ത കുറച്ച് ദിവസത്തിനകം ഇവിടെ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡില്‍ ആദ്യമായി ഒലീവ് ഓയില്‍ പുറത്തിറങ്ങും.
ഏഴ് വര്‍ഷം മുന്പാണ് രാജസ്ഥാനില്‍ഒലിവ് കൃഷി ആരംഭിച്ചത്. ഏഴ് അഗ്രോ ക്ലൈമറ്റിക് സോണുകളിലായി 1,12,000 ഒലിവ് തൈകളാണ് വച്ച് പിടിപ്പിച്ചത്. സംസ്ഥാനത്ത് നിന്നും പ്രതിവര്‍ഷം 100 മുതല്‍ 110 ടണ്‍ വരെ ഒലിവ് വിത്തുകള്‍ ഉത്പാദിപ്പിക്കാറുണ്ട്. നിലവില്‍ 282 ഹെക്ടറില്‍ ഒലിവ് കൃഷി ചെയ്യുന്നുണ്ട്.
ഭാവിയില്‍ ഇത് 5000 ഹെക്ടറാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്ന് പദ്ധതിയുണ്ട്. ഇതിനായി ജില്ലയിലെ പതിനൊന്ന് മരുഭൂമികള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ ഒലിവ് മരങ്ങള്‍ വളര്‍ത്തുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ അവര്‍ക്ക് സൗജന്യമായി ഒലിവ് തൈകളും സാങ്കേതിക സഹായവും നല്‍കുന്നുണ്ട്.