ട്രെയിൻ യാത്ര എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ യാത്രക്കാർ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതുംഉറക്കെ ഫോണിൽ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങൾ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം.
രാത്രി 10 മണിക്ക് ശേഷം ഇനി മുതൽ ലൈറ്റുകളെല്ലാം ഓഫ് ചെയ്യും. മാത്രമല്ല, രാത്രി 10 മുതൽ രാവിലെ ആറ് മണിവരെ കംപാർട്ട്മെന്റിലെ പ്ലഗ് പോയിന്റുകളും പ്രവർത്തിക്കില്ല. നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരെ റെയിൽവേ നിയമ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നേരിടും. ഈ സമയം യാത്രികർ കൂട്ടമായി സംസാരിക്കുന്നതിനും വിലക്കുണ്ട്.