കോണ്‍ഗ്രസ് പുനഃസംഘടന: രാഹുല്‍ ഗാന്ധി ഇന്ന് കേരളാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

വ്യാഴം, 4 ഓഗസ്റ്റ് 2016 (08:01 IST)
കേരളത്തില്‍ കോണ്‍ഗ്രസ്സിലെ സംഘടനാ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അറിയിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായാണ് ചര്‍ച്ച. സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലും കടുത്ത തീരുമാനങ്ങളൊന്നും എടുക്കാന്‍ ഹൈക്കമാന്‍ഡിന് താത്പര്യമില്ല.
 
വി എം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഇന്നത്തെ യോഗത്തിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയോട്  ഉന്നയിക്കും. യുഡിഎഫുമായി ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ എം മാണിയെ അനുനയിപ്പിക്കുന്നതിനുള്ള കാര്യങ്ങളെ കുറിച്ചും രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കാം.

വെബ്ദുനിയ വായിക്കുക