കുട്ടികടത്ത്: സിബിഐ അന്വേഷിക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം
കേരളത്തിലേക്ക് ജാർഖണ്ഡിൽ നിന്ന് കുട്ടികളെ എത്തിച്ച വിഷയം കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു. ശിശുക്ഷേമ മന്ത്രാലയത്തിലെ ജോയിന്റെ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.
കുട്ടികളെ എത്തിച്ചത് പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് ആയി കാണാനാവും. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിന് സിബിഐ പോലുള്ള കേന്ദ്ര ഏൻജസി അന്വേഷിക്കണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് ജാർഖണ്ഡിൽ നിന്ന് കുട്ടികളെ പഠനത്തിനായെന്ന പേരിൽ കേരളത്തിലേക്ക് കൊണ്ടുവന്നത്.