സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ശേഷം രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം പിയുമായ വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമായിരുന്നു ലണ്ടനിലേക്ക് പോയത്.