കാത്തിരിപ്പിന് വിരാമമിട്ട് ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രം, നെഞ്ചിടിപ്പ് കൂട്ടാൻ നയൻസ് വീണ്ടും ബിക്കിനിയിൽ, പ്രതിഫലം അമ്പരിപ്പിക്കുന്നത് !

വ്യാഴം, 17 മാര്‍ച്ച് 2016 (15:44 IST)
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 150 ആമത്തെ ചിത്രം സഫലമാകുന്നു. ഇളയദളപതി വിജയയുടെ സൂപ്പർഹിറ്റായ കത്തിയുടെ റീമേക്കാണ് ചിത്രം. ചിരഞ്ജീവിയുടെ നൂറ്റിയമ്പതാമത്തെ സിനിമ എന്നതിനൊപ്പം ഒരിടവേളക്ക് ശേഷം നയൻതാര ബിക്കിനി അണിയുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
 
ഇളയ മകൾ ശ്രീജയുടെ വിവാഹ തിരക്കിലാണ് ചിരഞ്ജീവി. മാർച്ച് 8ന് മകളുടെ വിവാഹത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തിൽ ചിരഞ്ജീവി അഭിനയിക്കുക. നയൻതാരയാണ് ചിത്രത്തിലെ നായിക. വിവി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ നയൻസ് കരാർ ഒപ്പിട്ടു കഴിഞ്ഞതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിഫലമായി മൂന്നു കോടിയാണ് നയൻസ് ചോദിച്ചിരിക്കുന്നത്. എന്നാൽ ബിക്കിനി സീനിൽ അഭിനയിക്കുന്നതിന് മാത്രമായി നയൻസ് ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി രൂപയാണ്. വാർത്തകൾ കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് പാപ്പരാസികൾ
 
മലയാളത്തില്‍ മമ്മൂട്ടി- നയൻതാര ജോടിയുടെ സൂപ്പര്‍ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലേക്ക് അഭിനയിക്കാനും നയൻതാര കരാറിൽ ഒപ്പു വെച്ചു. രജനികാന്താണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാം ചരൺ നിർമിക്കുന്ന ചിരഞ്ജീവിയുടെ 150 ാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ
 
 
 
 

വെബ്ദുനിയ വായിക്കുക