പ്രകൃത വാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ 16 ശതമാനം കുറച്ചു

ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (15:56 IST)
അന്താരാഷ്ട്ര വിപണിയില്‍ വിപകുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ പ്രകൃതിവാതകത്തിന്റെ വില കേന്ദ്രസര്ര്ക്കാര്‍ 16 ശതമാനത്തോളം കുറച്ചു.മ്ന്‍ ഇതൊടെ പ്രകൃതിവാതക വില യൂണിറ്റിന് 4.24 ഡോളറായി കുറഞ്ഞു. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന വില നേരത്തെയുള്ള തീരുമാനപ്രകാരം ആറ് മാസം തുടരും.

ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് വില പുതുക്കി നിശ്ചയിച്ചത്. യുണിറ്റിന് 5.50 ഡോളറായിരുന്നു യുണിറ്റിന്റെ വില. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഈ വില പ്രാബല്യത്തിലായത്. കേരളത്തിലെ ഫാക്ട് അടക്കമുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. വള നിര്‍മ്മാണത്തിന് ഇന്ധനമായി പല കമ്പനികളും പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.

അതിനാല്‍ വിലക്കുറവ് വളം വിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ വൈദ്യുതി ഉത്പാദന ചെലിവിലും കാര്യമായ കുറവുകും. അതേസമയം പ്രകൃതി വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തിയത് ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വരുമാനത്തെ ബാധിക്കും. അന്താരാഷ്ട്ര വിപണികളിലെ വിലയുമായി ഒത്തുപോകുന്ന രീതിയില്‍ വിലക്രമീകരിക്കാനുള്ള തീരുമാനം 2014 ഒക്ടോബര്‍ മുതലാണ് പ്രാബല്യത്തില്‍വന്നത്.

വെബ്ദുനിയ വായിക്കുക