എന്റെ സ്വപ്‌നങ്ങള്‍ പന്ത്രണ്ടു മണിക്കൂർ മുമ്പ് അവര്‍ തട്ടിപ്പറിച്ചെടുത്തു: നാര്‍സിംഗ്

വെള്ളി, 19 ഓഗസ്റ്റ് 2016 (16:03 IST)
ഇന്ത്യക്കു വേണ്ടി മെഡല്‍ നേടുകയെന്ന തന്റെ സ്വപ്നം ഗോദയിലിറങ്ങുന്നതിനു പന്ത്രണ്ടു മണിക്കൂർ മുമ്പ് തട്ടിപ്പറിച്ചെടുത്തെന്ന് രാജ്യാന്തര കോടതി വിലക്കേര്‍പ്പെടുത്തിയ ഗുസ്‌തി താരന്‍ നാര്‍സിംഗ് യാദവ്. വിലക്ക് ഏർപ്പെടുത്തിയ രാജ്യാന്തര കോടതിയുടെ ഉത്തരവ് തന്നെ തകർത്തു കളഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കുടുക്കാന്‍ ഗുഢാലോചന നടത്തിയെന്ന നര്‍സിംഗിന്റെ വാദം രാജ്യന്താര കായിക കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോടെ നിലവില്‍ വന്നു. തുടര്‍ന്നാണ് താരത്തിന്റെ ഒളിമ്പിക്‍സ് സ്വപ്‌നങ്ങള്‍ അവാസാനിച്ചത്. നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം കോടതി അംഗീകരിച്ചില്ല.

നര്‍സിംഗിന്റെ സാമ്പിളില്‍ നേരത്തെ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നാഡയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ഒളിമ്പിക്‌സിനെത്തി. എന്നാല്‍ ഇതിനെതിരെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന് നര്‍സിംഗിന്റെ വാദം കോടതി തള്ളി. റിയോയില്‍ 74 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്നായിരുന്നു മത്സരം.

വെബ്ദുനിയ വായിക്കുക