'ഒരുപാട് കാര്യങ്ങളിൽ എനിക്ക് കൗതുകം കൂടുതലായിരുന്നു. എന്നാൽ ആ സമയങ്ങളിൽ എനിക്ക് അറിവ് കുറവായിരുന്നു. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വച്ചു സിദ്ധൻമാരുമായും സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്.
ആ കാലങ്ങളിൽ പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു.