Narendra Modi: മുസ്ലിങ്ങള്‍ക്കെതിരെ മോദിയുടെ വിദ്വേഷ പ്രസംഗം; വിമര്‍ശനം ശക്തം

രേണുക വേണു

തിങ്കള്‍, 22 ഏപ്രില്‍ 2024 (20:12 IST)
Narendra Modi

Narendra Modi: രാജ്യത്തെ മുസ്ലിം സമുദായത്തെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദത്തില്‍. രാജ്യത്ത് മതസ്പര്‍ദ്ധ പരത്താനും മുസ്ലിങ്ങളെ അപരവത്കരിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സോഷ്യല്‍ മീഡിയയിലും മോദിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ പ്രധാനമന്ത്രി തന്നെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് എത്രത്തോളം അപകടകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നു. 
 
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് മോദിയുടെ വിദ്വേഷ പരാമര്‍ശം. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും രാജ്യത്തിന്റെ സ്വത്ത് പകുത്തു നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു മോദി പറഞ്ഞത്. അവര്‍ക്കു ഭരണമുണ്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ക്കാണ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം എന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം സ്വത്തെല്ലാം ആര്‍ക്കു കൊടുക്കുമെന്നാണ് ? കൂടുതല്‍ മക്കളുള്ളവര്‍ക്ക് - മോദി പ്രസംഗിച്ചു. 
 
പ്രതിപക്ഷത്തു നിന്ന് ശക്തമായ വിമര്‍ശനം ഉയരുമ്പോഴും മോദിയുടെ പ്രസംഗത്തെ ന്യായീകരിക്കുകയാണ് ബിജെപി. മോദി ഉള്ളത് ഉള്ള പോലെ പറഞ്ഞെന്നും അതുകേട്ട് പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍