ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയായിരുന്നു മിന്നലാക്രമണം. ശക്തമായി തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികരെ ഭാരതമക്കൾ വാനോളം പുകഴ്ത്തി. സർജിക്കൽ സ്ട്രൈക്കിന് അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും അഭിനന്ദിച്ചു. ഇപ്പോൾ, മിന്നലാക്രമണത്തിൽ നിർണായക പങ്ക് അവകാശപ്പെട്ട് സമാജ് വാദി പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്.
'മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപിടിച്ചിരിക്കുകയാണ്. ഇതിനു കാരണമായ സൈനികർ ഹീറോകളാണ്. സൈന്യത്തിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന പ്രവർത്തകർ സീറോകളും. പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശം നൽകിയത് മുലായം സിംഗ് യാദവാണ്. അദ്ദെഹത്തെ ഈ അവസരത്തിൽ ഓർക്കുന്നു.' എന്നിങ്ങനെയുള്ള ബോർഡുകളാണ് ലക്നൗവിലെ നോവൽറ്റി ചൗക്കിൽ പ്രത്യേക്ഷപെട്ടിരിക്കുന്ന ബോർഡുകളിൽ പറയുന്നത്.