ചെന്നൈയില്‍ എത്തിയ നരേന്ദ്ര മോഡിയെ സ്വീകരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നേരിട്ടെത്തി. ചെന്നൈയില്‍ ദേശീയ കൈത്തറി ദിനം പ്രഖ്യാപിക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.
ദീര്‍ഘകാലമായി വീടിനു പുറത്ത് പരിപാടികളിലൊന്നും സംബന്ധിക്കാന്‍ ജയലളിത പോകാറില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ജയലളിത എത്തിയത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് യാത്ര ചെയ്യാനാവാത്തതിനാല്‍ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയലളിത രാമേശ്വരത്തിനു പോയിരുന്നില്ല.
ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് തീരെ സുഖമില്ലെന്നും മാരകമായ രോഗം ബാധിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെയെല്ലാം താല്‍കാലികമായെങ്കിലും കാറ്റില്‍ പറത്തിയാണ് ജയലളിത പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം.