ഗുജറാത്തില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായാണ് പേനകള്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് എട്ടിന് പരീക്ഷ തുടങ്ങുന്നതിനു മുമ്പായിട്ടായിരുന്നു പേനകള്‍ വിതരണം ചെയ്തത്. പേനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്‌നമായ താമരയും ആലേഖനം ചെയ്തിട്ടുണ്ട്.
അനുമതി വാങ്ങിയതിനു ശേഷമാണ് സ്കൂളുകളില്‍ ‘നമോ പേന’ വിതരണം ചെയ്യുന്നതെന്ന് പേന വിതരണം ചെയ്യുന്ന കമ്പനി വ്യക്തമാക്കി. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ചെയര്‍മാന്‍ ജെ ഷാ, ഡെപ്യൂട്ടി ചെയര്‍മാന്‍ ആര്‍ ആര്‍ താക്കര്‍ എന്നിവരുടെ സമ്മതം നേടിയ ശേഷമാണ് പേനകള്‍ സ്കൂളുകളില്‍ വിതരണം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.
എന്നാല്‍, പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്‌ട്രീയം കുത്തി വെയ്ക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുടെ ഈ നടപടി അധ്യാപകരിലും അസംതൃപ്‌തിക്ക് വഴി വെച്ചിട്ടുണ്ട്. ഇതിനിടെ പേന വിതരണത്തിന് തങ്ങളുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന കമ്പനിയുടെ അവകാശവാദം ബോര്‍ഡ് അധികൃതര്‍ നിഷേധിച്ചു.