ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍! സംഭവം മുംബൈയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ജൂണ്‍ 2024 (14:11 IST)
ice cream
ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയതില്‍ ഞെട്ടിയിരിക്കുയാണ് ഐസ്‌ക്രീം പ്രേമികള്‍. സംഭവം മുംബൈയിലാണ് നടന്നത്. ഡോക്ടറായ ഓര്‍ലെം ബ്രാന്‍ഡന്‍ സെറോയിക്കാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. യെമ്മോ ബ്രാന്റിന്റെ ഐസ്‌ക്രീം ഇവര്‍ ഓണ്‍ലൈനിലൂടെ വാങ്ങുകയായിരുന്നു. ഇവര്‍ മൂന്ന് കോണ്‍ ഐസ്‌ക്രീമാണ് ഓര്‍ഡര്‍ ചെയ്തത്. ഇതില്‍ ഒരു ഐസ്‌ക്രീമിന്റെ പകുതി കഴിച്ചപ്പോള്‍ കട്ടിയുള്ള ഒരു വസ്തു വായില്‍ തടഞ്ഞു. ഇത് നട്‌സ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഭാഗ്യത്തിന് അത് വിഴുങ്ങാന്‍ തോന്നിയില്ലെന്നും അതെടുത്ത് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് മനസിലായതെന്നും ഇവര്‍ പറഞ്ഞു. 
 
ഞാനൊരു ഡോക്ടറാണ്, അതിനാല്‍ തന്നെ ശരീരഭാഗങ്ങള്‍ എങ്ങനെയിരിക്കുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിശോധിച്ച് അറിഞ്ഞതിന്റെ ആഘാതത്തില്‍ നിന്ന് താന്‍ മുക്തനായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇദ്ദേഹം മാലദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യെമ്മോ ബ്രാന്റിനെതിരെ പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍