മഴക്കാലമാണ്, ഐസ്‌ക്രീം കഴിക്കരുത്

രേണുക വേണു

വെള്ളി, 24 മെയ് 2024 (14:25 IST)
മഴക്കാലമായതിനാല്‍ പനി, കഫക്കെട്ട്, ജലദോഷം തുടങ്ങി നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. രോഗങ്ങളെ ഒഴിവാക്കാന്‍ മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ഐസ്‌ക്രീം, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ മഴക്കാലത്ത് കഴിക്കരുത്. 
 
തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും മഴക്കാലത്ത് തൊണ്ടയില്‍ അണുബാധയുണ്ടാകാന്‍ കാരണമാകും. തണുത്ത സാധനങ്ങള്‍ കഴിക്കുമ്പോള്‍ ബാക്ടീരിയ, വൈറസ് അണുബാധ പെട്ടന്ന് വരും. ചിലരില്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും വയറിളക്കത്തിനും കാരണമാകുന്നു. മഴക്കാലത്ത് തണുത്ത പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും. കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍