പ്രീതി സിന്റെ സീറ്റ് മാറിയില്ല; നിന്നെ ഞാന്‍ അപ്രത്യക്ഷമാക്കുമെന്ന് നെസ്വാഡിയ

ബുധന്‍, 18 ജൂണ്‍ 2014 (10:29 IST)
നടി പ്രീതി സിന്റെയും മുന്‍ കാമുകനും വ്യവസായ പ്രമുഖനുമായ നെസ്വാഡിയയും തമ്മിലെ പീഡന വാര്‍ത്തകളുടെ തുടക്കം വാംഖഡെ സ്റ്റേഡിയത്തിലെ മുന്‍നിര സീറ്റിനെ ചൊല്ലിയായിരുന്നുവെന്ന് ബിസിസിഐ.

ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കളി നടക്കവെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമകള്‍ക്കും മറ്റും സീറ്റ് നല്‍കിയത് മുന്‍നിരയിലായിരുന്നു. വൈകീട്ട് എട്ടോടെ മാതാവ് മൌറീന്‍ വാഡിയയും മറ്റ് കുടുംബാംഗങ്ങളുമായി നെസ്വാഡിയ പവിലിയനില്‍ എത്തിയപ്പോള്‍ ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരമായ ഡേവിഡ് മില്ലറുടെ കുടുംബത്തോടൊപ്പം പ്രീതി സിന്റെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചിരുന്നു.

എന്നാല്‍ തനിക്ക് മുന്നിലെ സീറ്റുവേണമെന്ന് വാഡിയ ടീമിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഫ്രേസര്‍ കാസ്റ്റലീനൊയോട് ആവശ്യപ്പെട്ടു. ഫ്രേസര്‍ സീറ്റൊഴിയാന്‍ പ്രീതി സിന്‍റയോട് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. ഇതോടെ, വാഡിയയും സിന്‍റയും തമ്മില്‍ കൊമ്പുകോര്‍ത്തു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

ഇതിനെ തുടര്‍ന്നാണ് ഇരുവരും ഇരുവരും തമ്മില്‍ പ്രശ്നം ഉടലെടുക്കുന്നത്. സീറ്റ് മാറാതിരുന്ന പ്രീതി സിന്റെയോട് നിന്നെ എനിക്ക് അപ്രത്യക്ഷമാക്കാന്‍ കഴിയുമെന്ന് നെസ്വാഡിയ ഭീഷണിപ്പെടുത്തിയതായും ജീവന് ഭീഷണിയുള്ളതായുമാണ് പ്രീതി സിന്റെ പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നത്. ഈ കത്ത് എഫ്ഐആറായി പരിഗണിച്ചാണ് കേസന്വേഷണം. നേരത്തേ, ലൈംഗികാതിക്രമം കാട്ടിയതായി വാഡിയക്കെതിരെ ആരോപിച്ച സിന്‍റ അഭിഭാഷകനിലൂടെ പിന്നീട് അത് തിരുത്തി.

വെബ്ദുനിയ വായിക്കുക