കുട്ടി നിർത്താതെ കരഞ്ഞു, കരച്ചിലടക്കാൻ വായിൽ കട്ടിപ്പശയൊട്ടിച്ച് അമ്മ
ഞായര്‍, 24 മാര്‍ച്ച് 2019 (14:34 IST)
കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ കരച്ചിൽ നിർത്താൻ ചുണ്ടുകൾ കട്ടിപ്പശ കൊണ്ട് ചേർത്തൊട്ടിച്ച് അമ്മ. ബീഹാറിലെ പാറ്റ്നയിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. കുഞ്ഞിന്റെ അച്ഛൻ ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.
വീട്ടിൽ തിരികെ എത്തിയപ്പോൾ മകൻ വാ തുറക്കാതെ ഒന്നും മിണ്ടാതെ കിടക്കുന്നതാണ് കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ ചുണ്ടിൽ നിന്നും എന്തോ പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടു. പിതാവ് സംഭവത്തെക്കുറിച്ച് ഇപ്രകാരമാണ് പ്രതികരിച്ചത്.
ഭാര്യയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞതിനാലാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ കുഞ്ഞിനെ അച്ഛൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.