വായ്‌പ തിരിച്ചു നല്‍കിയില്ല; ഇടപാടുകാരന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

വെള്ളി, 31 ജൂലൈ 2015 (11:13 IST)
കടം കൊടുത്ത പതിനായിരം രൂപ തിരികെ നല്‍കാതിരുന്ന ഇടപാടുകാരന്റെ ഭാര്യയെ വായ്‌പ്പക്കാരനും കൂട്ടാളികളും ബലാത്സംഗം ചെയ്‌തു. നാലുപേര്‍ ചേര്‍ന്നായിരുന്നു ബലാത്സംഗം. ഭര്‍ത്താവുമായുള്ള സാമ്പത്തികതര്‍ക്കം പീഡനത്തില്‍  അവസാനിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മുപ്പത്തിനാലുകാരിയേയായിരുന്നു കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

ബുധനാഴ്‌ച രാത്രി ഭര്‍ത്താവുമൊത്ത്‌ യാത്ര ചെയ്യവേ, ബബ്ലു ഗുപ്‌തയെന്ന സാമ്പത്തിക ഇടപാടുകാരന്‍ കാണ്‍പുരിലെ ഗോവിന്ദ്‌ നഗറില്‍ വച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ യുവതി യുടെ ഭര്‍ത്താവിനോട്‌ 10,000 രൂപയുടെ വായ്‌പ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കുറച്ചുകൂടി സമയം ആവ്ശ്യപ്പെട്ടതിനൊട് വിസമ്മതിച്ച ബബ്ലു ഗുപ്‌ത ഇപ്പോള്‍ തന്നെ നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു.

ഇത് തര്‍ക്കത്തിലേക്ക് പോവുകയും ഇരുവരേയും കാറിലേക്ക്‌ പിടിച്ചുകയറ്റുകയും. ഭര്‍ത്താവിന്റെ തലയില്‍ കുപ്പികൊണ്ടടിച്ച ശേഷം ബബ്ലുവും മൂന്നുപേരും ചേര്‍ന്ന്‌ യുവതിയെ ബലാത്സംഗം ചെയ്‌തശേഷം ബേര എന്ന സ്‌ഥലത്ത്‌ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. പ്രതികള്‍ മുങ്ങിയിരിക്കുകയാണ്‌. യുവതിയെയും ഭര്‍ത്താവിനെയും വൈദ്യപരിശോധന നടത്തി.

വെബ്ദുനിയ വായിക്കുക