എല്ലാവിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കി മോഡി

ഞായര്‍, 22 ഫെബ്രുവരി 2015 (16:33 IST)
ബജറ്റിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മോഡി സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി  പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എല്ലാവിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര  മോദി സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ യോഗത്തില്‍ ഉറപ്പ് നല്‍കി. ബജറ്റിനെ രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബജറ്റ് സമ്മേളനം സുഗമമായി നടത്തുന്നതിനുള്ള ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നും മോഡി പറഞ്ഞു.
ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രധാനപ്പെട്ട ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം മോഡി സര്‍ക്കാറിന് ആവശ്യമാണ്.

എന്നാല്‍  ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഉള്‍പ്പെടെയുള്ളവ പാ‍സാക്കാന്‍ സഹകരിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. നേരത്തെ ബജറ്റ് സമ്മേളനത്തിന് പിന്തുണ തേടി പാര്‍ലമെന്ററികാര്യ മന്ത്രി   വെങ്കയ്യ നായിഡു സോണിയ ഗാന്ധിയെ കണ്ടിരുന്നു.  ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള ആശങ്ക പരിഗണിക്കുമെന്ന്  സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത വെങ്കയ്യ നായിഡു പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക